അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി- മമിത കോംബോ; ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

നിവിൻ പോളിയും ‘പ്രേമലു’ ടീമും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജുവാണ് നായിക. സംഗീത് പ്രതാപും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ബത്ലഹേം കുടുംബ യൂണിറ്റി’നുണ്ട്.

‘പ്രേമലു’വിന് ശേഷം ഭാവന സ്‌റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ‘ബത്ലഹേം കുടുംബ യൂണിറ്റ്’. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്‌ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്‌ടർ: ആഷിക് എസ്, കോസ്‌റ്റ്യൂം: ധന്യ ബാലകൃഷ്‌ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി, പിആർഒ: ആതിര ദിൽജിത്ത്.