“എല്ലാ രാഷ്ട്രീയക്കാർക്കും കുടുംബമുണ്ടെന്ന് പറയാനാണ് ഞങ്ങൾ ശ്രമിക്കുന്നത്”; നിവിൻ പോളി

','

' ); } ?>

ബി. ഉണ്ണികൃഷ്ണണൻ സംവിധാനംചെയ്യുന്ന രാഷ്ട്രീയ സിനിമ ‘പ്രതിഛായ’ ഉമ്മൻചാണ്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സോളാർ കേസിനെ കുറിച്ചാണെന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ നിവിൻ പോളിയും, ഷറഫുദ്ദീനും. ഇടത് സഹയാത്രികനായി അറിയപ്പെടുന്ന സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെറെ രാഷ്ട്രീയനിലപാട് പറയാൻവേണ്ടിയെടുത്ത സിനിമയല്ല ‘പ്രതിഛായ’ യെന്നും, എല്ലാ രാഷ്ട്രീയക്കാർക്കും കുടുംബമുണ്ടെന്നും ആ ആശയമാണ് ചിത്രം പറയാൻ ഉദ്ദേശിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.

ധ്യാൻ ശ്രീനിവാസനും അജു വർഗീസും അവതാരകരായെത്തി ചിത്രത്തിന് പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും കാര്യങ്ങൾ വ്യക്തമാക്കിയത്.

‘പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും, രാഷ്ട്രീയനിലപാട് പറയാനുള്ള സിനിമയല്ല ‘പ്രതിഛായ’. എല്ലാ രാഷ്ട്രീയക്കാർക്കും ഒരു കുടുംബമുണ്ട്. അതാണ് സിനിമ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്.’ സാറിൻ്റെ രാഷ്ട്രീയനിലപാടും സിനിമയും വേറെ തന്നെയാണ് നിൽക്കുന്നത്. നിവിൻ പോളിയുടെ മറുപടി.

‘ഉണ്ണി സർ ഈ സിനിമ ചെയ്യുന്നത് ശരിക്കും ഇൻ്ററസ്റ്റിങ്ങാണ്. ഉണ്ണി സാറിന്റെ രാഷ്ട്രീയംവെച്ച് ഇങ്ങനെയൊരു സിനിമ അദ്ദേഹം ചെയ്യാൻ സാധ്യതയില്ലാത്തതാണ്. സംവിധായകൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹം സിനിമയെ സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ആശയമല്ല സിനിമയിൽ വ്യക്തമാക്കുന്നത്. പറയേണ്ട കഥയായതുകൊണ്ട് പറഞ്ഞതായാണ് എനിക്ക് തോന്നിയത്. ചിത്രത്തിൽ ഒരു വിഷയം സംസാരിക്കുന്നുണ്ട്, അത് നമുക്ക് എല്ലാവർക്കും അറിയുന്നതുതന്നെയാണ്. ഉണ്ണി സാറിന്റെ ചിത്രമായതുകൊണ്ട് ഇത് പ്രൊപ്പഗാൻഡ പടമാവില്ല’, ഷറഫുദ്ദീൻ പറഞ്ഞു.

ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി. ഇലുമിനേഷൻസ് എൽഎൽപിയുമാണ് ചിത്രം നിർമിക്കുന്നത്. വൻതാരനിരയാണ് ചിത്രത്തിൽ ഉള്ളത്. ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്‌ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചന്ദ്ര സെൽവരാജ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കളാകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്‌ണമൂർത്തി, ദുർഗ ഉണ്ണികൃഷ്‌ണൻ എന്നിവരാണ്.