
സൂര്യ നായകനാകുന്ന സെല്‍വ രാഘവന്‍ ചിത്രം നന്ദ ഗോപന്‍ കുമാരന്‍ (എന്‍.ജി.കെ) ചിത്രീകരണം ശനിയാഴ്ച ചെന്നൈയില്‍ പൂര്‍ത്തിയായി. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ നൂറ്റി ഇരുപതില്‍ പരം അണിയറ പ്രവര്‍ത്തകര്‍ക്ക് സൂര്യ ഓരോ പവന്‍ വീതമുളള സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കി. ചിത്രീകരണം മുടങ്ങിയതായുള്ള നിരവധി കിംവദന്തികള്‍ക്കൊടുവിലാണ് ചിത്രം വിജയകരമായി പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ സായി പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാരായെത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍.പ്രഭു, ആര്‍.പ്രകാശ് ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.