ജോർജുകുട്ടിയുടെ ലുക്കോടെ ദൃശ്യം 3 ക്ക് പുതിയ പോസ്റ്റർ

','

' ); } ?>

ജോർജുകുട്ടിയുടെ പുതിയ ലുക്കോടെ ദൃശ്യം – 3യുടെ പുതിയ പോസ്റ്റർ എത്തി. വീട്ടുമുറ്റത്തെ വാഴകൾക്കിടയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന ജോർജുകുട്ടി. കൈലിമുണ്ടും ഷർട്ടും വേഷം. ഒരു സാധാരണക്കാരൻ്റെ വേഷം.മനസ്സിൽ സംഘർഷങ്ങൾ ഏറെയെന്ന് വ്യക്തമാക്കുന്ന മുഖഭാവം.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണിപെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരികയാണ്. ആഗോള തലത്തിൽത്തന്നെ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ചിത്രമാണ് ദൃശ്യം-3വാഴൂർ ജോസ്.