
മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ന് ശേഷം സംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന പുതിയ സിനിമയ്ക്ക് ഔദ്യോഗികമായി തുടക്കമായി. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടൺ ഐലന്റിൽ ആരംഭിച്ചു. ‘നോബഡി’ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് നായകൻ നടി പാർവതി തിരുവോത്താണ് നായിക. നിർമ്മാതാവ് സുപ്രിയ മേനോൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ ഹക്കീം ഷാജഹാൻ ആദ്യ ക്ലാപ്പടിച്ചു.
ചിത്രത്തിൽ അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കും.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി. വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ‘ഇബ്‌ലീസ്’, ‘റോഷാക്ക്’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ തുടങ്ങിയ സിനിമകൾക്കായി തിരക്കഥ എഴുതിയ സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. വിജയ് സേതുപതിയുടെ ‘മഹാരാജ’ എന്ന ചിത്രത്തിൽ ക്യാമറ പകർന്ന ദിനേഷ് പുരുഷോത്തൻ ആണ് ‘നോബഡി’യുടെ ഛായാഗ്രാഹകൻ. ബോളിവുഡിലെ പ്രഥമശ്രേണി സംഗീത സംവിധായകനായ ഹർഷവർദ്ധൻ രാമേശ്വർ ആണ് സംഗീതം ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ-ചമൻ ചാക്കോ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈൻ-ഗോകുൽ ദാസ്,വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്-റോണെക്സ് സേവ്യർ-ആക്ഷൻ-കലൈ കിംഗ്സൺ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പ്രമോഷൻസ് –പോഫാക്റ്റിയോ,പി ആർ ഒ-എ എസ് ദിനേശ്.
കഴിഞ്ഞ വർഷം ‘ഗുരുവായൂരമ്പലനടയിൽ’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ വെച്ചാണ് ‘നോബഡി’യുടെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.