ബിഗ് ബോസ് താരങ്ങളായ രജിത് കുമാറും പവന്‍ ജിനോ തോമസും സിനിമയിലേക്ക്. അഞ്ജലി പ്രൊഡക്ഷന്‍സിന്റെ പുതിയ സിനിമയായ ‘അഞ്ജലി’ യിലാണ് ഇരുവരും അഭിനയിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മെയ് ആദ്യ വാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫീല്‍ ഫ്‌ളൈയിംഗ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലപ്പി അഷ്‌റഫ് കഥയും തിരക്കഥയും എഴുതി നവാഗതനായ പെക്‌സന്‍ അംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കും രജിത്ത് കുമാറിന് നേരത്തെ അവസരം ലഭിച്ചിരുന്നു. ക്രേസി ടാസ്‌ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണവും മെയ് അദ്യവാരം ആരംഭിക്കുമെന്നും അഷ്‌റഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മുന്‍പ് വ്യക്തമാക്കിയിരുന്നു.