‘ഏകാന്തതയുടെ അപാരതീരം’ ബഷീറായി ടൊവിനോ……

','

' ); } ?>

ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസായി. ഏകാന്തതയുടെ മഹാതീരം എന്ന ക്ലാസിക് ഗാനത്തിന്റെ പുത്തന്‍ പതിപ്പാണ് എത്തിയത്. ടൊവിനോ തോമസ് ആണ് ഗാനരംഗത്തില്‍. പി. ഭാസ്‌കരന്റെ വരികള്‍ക്ക് എം.എസ്. ബാബുരാജ് ഈണം പകര്‍ന്നിരിക്കുന്നു.

കമുകറ പുരുഷോത്തമന്‍ ആലപിച്ച് അനശ്വരമാക്കിയ ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ അനുരാഗ മധുചഷകം എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. മധു പോള്‍ ആണ് കീബോര്‍ഡ്, സാരംഗി മനോമണി.

നീലവെളിച്ചം എന്ന കൃതിയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്. 1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചെര്‍ന്നാണ് നിര്‍മ്മിക്കുന്നത്