നീഅപരനാര് ..’ഒരു കട്ടില്‍ ഒരു മുറി’ വീഡിയോ ഗാനം പുറത്തിറങ്ങി

','

' ); } ?>

നീ അപരനാര്….ഈ ചെറിയ ദ്വീപില്‍ എന്നു തുടങ്ങുന്ന ഈ ഗാനവുമായി ഒരു കട്ടില്‍ ഒരു മുറി എന്ന ചിത്രത്തിന്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.അന്‍വര്‍ അലിരചിച്ച് വര്‍ക്കി ഈണമിട്ട് നാരായണി ഗോപന്‍ ആലപിച്ച ഈ ഗാനം ഇപ്പോള്‍ നവ മാധ്യമങ്ങളില്‍ ഏറെ പോപ്പുലറായിരിക്കുകയാണ്.നായികയായ പ്രിയംവദയാണ് ഈ ഗാന രംഗത്തില്‍ അഭിനയിക്കുന്നത്.തൊട്ടപ്പന്‍ കിസ്മത്ത്എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷാനവാസ് .കെ .ബാവാ ക്കട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.

ഏറെ ഇടവേളക്കുശേഷം രഘുനാഫ് പലേരി തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.താന്‍ താമസിക്കുന്ന വീടിനെ ചുറ്റിപ്പറ്റിയുള്ളയില സംശയങ്ങളാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്. പുതു തലമുറയിലെ ഏറ്റ ശ്രദ്ധേയനായ ഹക്കിം ഷായാണ് ഈ ചിത്രത്തിലെ നായകന്‍. പൂര്‍ണ്ണിമ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഷമ്മി തിലകന്‍’ വിജയരാഘവന്‍, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതി ഭാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാര്‍, ഹരിശങ്കര്‍, രാജീവ്.വി.തോമസ്, ഉണ്ണിരാജാ, ദേവരാജന്‍ കോഴിക്കോട്, ജിബിന്‍ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഒരു കട്ടിലിനേയും ഒരു മുറിയേയും ചുറ്റിപ്പറ്റിയുള്ള രസകരമായ സന്ദര്‍ഭങ്ങള്‍ പശ്ചാത്തലമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.ഛായാഗ്രഹണം – എല്‍ദോസ് ജോര്‍ജ്,എഡിറ്റിംഗ് – മനോജ്,കലാസംവിധാനം -അരുണ്‍ ജോസ്.സംഗീതം – പശ്ചാത്തല സംഗീതം – വര്‍ക്കി – അങ്കിത് മേനോന്‍.പോസ്റ്റ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരുണ്‍ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റര്‍.അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഉണ്ണി .സി, എം.കെ.രജിലേഷ്.എക്‌സിക്യട്ടീവ് പ്രൊഡ്യൂസര്‍ – ബാബുരാജ് മനിശ്ശേരി.പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – ഷിബു പന്തലക്കോട്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ദോ സെല്‍വരാജ്.സപ്തത രംഗ് ക്രിയേഷന്‍സ് – വിക്രമാദിത്യന്‍ ഫിലിംസിന്റെ ബാനറുകളില്‍ ഒ.പി.ഉണ്ണികൃഷ്ഷ്ണന്‍., അലക്‌സ് വളളക്കാലില്‍, സമീര്‍ ചെമ്പയില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പി.എസ്‌പ്രേമാനന്ദന്‍ ,പി .എസ്.ജയഗോപാല്‍, മധു പള്ളിയാനാ.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്നു.വാഴൂര്‍ ജോസ്.ഫോട്ടോ – ഷാജി നാഥന്‍.