നസ്രിയയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

','

' ); } ?>

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. കുറച്ച് ദിവസത്തേക്ക് മെസേജുകളോട് പ്രതികരിക്കരുതെന്ന് നടി നസ്രിയ അഭ്യര്‍ത്ഥിച്ചു. നസ്രിയ തന്നെയാണ് ഇന്‍സ്റ്റഗ്രാം അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം അറിയിച്ചത്. ഏതോ കോമാളികള്‍ തന്റെ അകൗണ്ട് ഹാക്ക് ചെയ്‌തെന്ന് നസ്‌റിയ പറയുന്നു. കുറച്ച് ദിവസത്തേക്ക് തന്റെ പേരില്‍ വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

തിങ്കളാഴ്ട വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ വഴിയായിരുന്നു നസ്രിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിച്ചത്. വിദേശ ഭാഷ സംസാരിക്കുന്ന രണ്ട് പേരും വീഡിയോയിലുണ്ടായിരുന്നു. ഇവരാണ് വീഡിയോ സ്ട്രീം ചെയ്തത്.