‘നരിവേട്ട’ റീ സെന്‍സറിങ്ങിലേക്ക്

','

' ); } ?>

ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’ റീ സെന്‍സറിങ്ങിലേക്ക്. റീ സെന്‍സറിങ്ങിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ഇതിന് പുറകില്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ താത്പര്യമുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ ഉയര്‍ന്നിരിക്കുന്നത്.

അബിന്‍ ജോസഫിന്റെ തിരക്കഥയില്‍ അനുരാജ് മനോഹര്‍ സംവിധാനംചെയ്ത് ചിത്രമാണ് ‘നരിവേട്ട’. ആദിവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍, പൊതുസമൂഹം ആദിവാസികളെ എങ്ങനെയാണ് കാണുന്നതെന്നുള്ള യാഥാര്‍ഥ്യം എന്നിങ്ങനെ കേരളത്തെ ഞെട്ടിച്ച മുത്തങ്ങ സംഭവത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമ റിലീസിന് ശേഷം വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

മികച്ച പ്രതികരണത്തോടെയും ജനത്തിരക്കോടെയും പ്രദര്‍ശനവിജയം നേടുന്ന നരിവേട്ട ആദ്യ മൂന്ന് ദിവസം കൊണ്ട് ‘നരിവേട്ട’ 15 കോടിയിലേറെയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്. ശക്തമായ ആഘാതം സൃഷ്ടിക്കുന്ന ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്നും ടൊവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലുടെ നീളം എന്നുമാണ് ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങള്‍. ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകരുടെ തിരക്ക് കൂടുന്നുവെന്നാണ് ബുക്ക് മൈ ഷോയിലെ ട്രെന്‍ഡിങ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘നരിവേട്ട’ നിര്‍മിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ അനുരാജ് മനോഹര്‍ ഒരു സംവിധായകന്‍ എന്ന നിലക്ക് കൂടുതല്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിന്‍ ജോസഫ് യഥാര്‍ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതില്‍ കാണിച്ചിരിക്കുന്ന ബ്രില്ല്യന്‍സി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്‌സ് ബിജോയിയുടെ സംഗീതത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണര്‍ മനസിലാക്കി പ്രേക്ഷകരെ അതിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്‌സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയില്‍ ഫ്രെയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീര്‍ മുഹമ്മദ്ന്റെ എഡിറ്റിങ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങള്‍ വര്‍ധിപ്പിക്കാന്‍ വളരെയധികം സഹായകരമായിട്ടുണ്ട്.