
ഉണ്ണിമുകുന്ദനും മാനേജർ വിപിനും തമ്മിലുള്ള പ്രശനം ‘നരിവേട്ട’ സിനിമയുടെ മാർക്കറ്റിങ് തന്ത്രമല്ലെന്ന് തുറന്ന് പറഞ്ഞ് നടനും പ്രൊഡ്യൂസറുമായ ബാദുഷ. പ്രശ്നത്തിന് ‘നരിവേട്ട’ എന്ന ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും. വിപിൻ കുമാർ എന്ന പരാതിക്കാരൻ ചിത്രത്തിന്റ പേര് പരാമർശിച്ചത് കൊണ്ട് മാത്രം സിനിമ ഈ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണെന്നും ബാദുഷ പറഞ്ഞു. കൂടാതെ ഇത്തരം പ്രശ്നങ്ങൾ വിവാദമാക്കേണ്ടതില്ലെന്നും പകരം അവരവർക്കിടയിൽ തന്നെ ഒതുക്കി തീർക്കേണ്ടതാണെന്നും ബാദുഷ കൂട്ടിച്ചേർത്തു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാദുഷ ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘കഴിഞ്ഞ ദിവസം ‘ഡിക്റ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള പ്രശ്‌നം ‘നരിവേട്ട’ എന്ന ചിത്രവുമായി ബന്ധപെട്ടതാണെന്ന വാർത്ത റിപ്പോർട്ടർ ചാനലിൽ വന്നത് എനിക്ക് മെസ്സേജ് വന്നത്. ഞാനത് നരിവേട്ട ചിത്രത്തിന്റ സംവിധായകനും പ്രൊഡ്യൂസർക്കും അയച്ചു കൊടുത്തു. അപ്പോഴാണ് അവർ പോലും കാര്യം അറിയുന്നത്. ഞാനാ ചിത്രത്തിന്റ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. ആ ചിത്രത്തിൽ അഭിനയിച്ചിട്ടും ഉണ്ട്. ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള പ്രശ്നം ഒരിക്കലും ‘നരിവേട്ട’ സിനിമയുടെ മാർക്കറ്റിങ് തന്ത്രമല്ല. നരിവേട്ടയുമായി ഈ പ്രശ്നത്തിന് യാതൊരു വിധ ബന്ധവുമില്ല. ‘നരിവേട്ടയെ’ പ്രശംസിച്ചതിനാണ് ഉണ്ണിമുകുന്ദൻ തന്നെ മർദിച്ചതെന്ന് വിപിൻ പറയുന്നു. പക്ഷെ അത് എന്ത് അർത്ഥത്തിലാണെന്ന് നമുക്കറിയില്ല. അഞ്ചാറ് വർഷമായി കൂടെ നിക്കുന്ന ആളാണെന്ന് വിപിൻ തന്നെ പറയുന്നു. ഇവർക്കിടയിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടെന്ന് നമുക്കറിയില്ല. അത് പോലെ തന്നെ ഈ പ്രശ്നത്തിന് ഉണ്ണിമുകുന്ദൻ തന്നെ രംഗത്ത് വരികയും മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. ശെരിക്കും ഇതൊന്നും പ്രശ്നമാക്കുകയോ, വിവാദമാക്കുകയോ ചെയ്യേണ്ടതില്ല. അവർക്കിടയിലെ പ്രശ്നങ്ങൾ അവർക്ക് തന്നെ പരിഹരിക്കാവുന്നതാണ്. ബാദുഷ പറഞ്ഞു.
കഴിഞ്ഞ ദിവസം മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു . വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍.
പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. സിനിമയെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിരവധി താരങ്ങളാണ് ഉണ്ണിമുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. പരാതിയിൽ പറയുന്നത് മുഴുവൻ സത്യമല്ലെന്ന് പറഞ്ഞ് നടൻ ഉണ്ണിമുകുന്ദനും രംഗത്തെത്തിയിരുന്നു. താൻ കണ്ണട ഊരിമാറ്റി പൊട്ടിച്ചു എന്നത് സത്യമാണ് എന്നാൽ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല എന്നും, വിപിൻ ഇപ്പോൾ സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കാനുളള തത്രപ്പാടിലാണെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. കൂടാതെ നരിവേട്ടക്കെതിരെ താൻ പറഞ്ഞുവെന്നത് തന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ടയാണ്. ടൊവിനോയോട് സംസാരിച്ചെന്നും അദ്ദേഹത്തിന് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ടെ’ന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. മനോരമ ഓൺലൈനിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.