ശ്രീനാഥ് ഭാസി നായകനാവുന്ന ‘നമുക്ക് കോടതിയില്‍ കാണാം’; ചിത്രീകരണം ആരംഭിച്ചു

','

' ); } ?>

ശ്രീനാഥ് ഭാസിയെ നായകനാക്കി സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന നമുക്ക് കോടതിയില്‍ കാണാം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. ജോണ്‍ എബ്രഹാമിന്റെ നിര്‍മ്മാണത്തില്‍ എത്തുന്ന മൈക്കിനു ശേഷം ആഷിക് അലി അക്ബര്‍ ഒരുക്കുന്ന തിരക്കഥയാണ് ഈ ചിത്രത്തിന്റേത്. സംവിധായകന്‍ വി എം വിനുവാണ് സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത്.

സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സംജിത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലാലു അലക്‌സ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രയത്തിനും മൈക്കിനും ശേഷം സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുന്ന സിനിമകൂടിയാണ് നമുക്ക് കോടതിയില്‍ കാണാം. ചിത്രത്തിന്റെ ക്യാമറ മാത്യു പ്രസാദ് നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകരന്‍.

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായി കണിയറയിലൊരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ.ശ്രീനാഥ് ഭാസിയെ കൂടാതെ ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രത്തിലെത്തുന്നുണ്ട്. ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.’ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണിത്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ചത്.