
കാനൈൻ സ്റ്റാർ ‘കുവി’യെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. “എവരി ഡോഗ് ഹാസ് എ ഡേ” എന്ന പ്രശസ്തമായ വാചകത്തിന് യഥാർത്ഥ അർഥം നൽകി മുന്നേറ്റം നടത്തുന്ന സിനിമയാണ് “നജസ്സ്”.
പെട്ടിമുടി ദുരന്തത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നായ കുവിയാണ് സിനിമയുടെ പ്രമേയം. കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെത്താൻ പൊലീസിന് സഹായം നൽകി വാർത്തകളിൽ നിറഞ്ഞ നായയാണ് കുവി. ശ്രീജിത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ കൈലാഷ്, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, സജിത മഠത്തിൽ, ടിറ്റോ വിൽസൺ, അമ്പിളി ഔസേപ്പ്, കേസിയ് എന്നിവർ അഭിനയിക്കുന്നു.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിച്ച ചിത്രത്തിന് നീലാംബരി പ്രൊഡക്ഷൻസിന്റെ മുരളി നീലാംബരി, പ്രകാശ് സി. നായർ എന്നിവർ സഹനിർമ്മാണം നിർവഹിക്കുന്നു. ഛായാഗ്രഹണം: വിപിൻ ചന്ദ്രൻ, എഡിറ്റിംഗ്: രതിൻ രാധാകൃഷ്ണൻ, കലാസംവിധാനം: വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം: അരവിന്ദൻ
നിരവധി ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ നേടിയ “നജസ്സ്”, കേരള സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള ബഹുമതിയും നേടിയിട്ടുണ്ട്. മെയ് ഒന്നിന് വള്ളുവനാടൻ സിനിമാ കമ്പനി ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.