“‘ലോക’ സിനിമ തെലുങ്കിലാണ് എടുത്തിരുന്നതെങ്കിൽ വിജയിക്കില്ല”; നാഗ വംശി

','

' ); } ?>

‘ലോക’ സിനിമ തെലുങ്കിലാണ് എടുത്തിരുന്നതെങ്കിൽ പരാജയമാകുമായിരുന്നെന്ന് അഭിപ്രായം പറഞ്ഞ് നിർമാതാവ് നാഗ വംശി. തെലുങ്ക് ചലച്ചിത്ര നിർമാതാക്കൾ എന്തുകൊണ്ട് മലയാളം സിനിമ പോലുള്ള ചിത്രങ്ങൾ എടുക്കുന്നില്ല എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം. കൂടാതെ ‘വാർ 2’ പരാജയമായതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും യഷ് രാജ് ഫിലിംസിന് ആണെന്നും,നും എൻടിആറും വൈആർഎഫിനെ അന്ധമായി വിശ്വസിച്ചു എന്നും അത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ വേദിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ലോക’ സിനിമ തെലുങ്കിൽ വിതരണം ചെയ്‌തത് നാഗ വംശിയായിരുന്നു.

“ലോകയുടെ തെലുങ്ക് പതിപ്പ് ഞാൻ വിതരണം ചെയ്തെങ്കിലും തെലുങ്കിൽ ഇത്തരമൊരു സിനിമ ചെയ്തിരുന്നെങ്കിൽ വിജയിക്കില്ല. പ്രേക്ഷകർ ചിത്രത്തിൻ്റെ വേഗതയെയും ദൈർഘ്യത്തെയും കുറിച്ച് പരാതിപ്പെടുമായിരുന്നു. ഇത്തരമൊരു ചിത്രം തെലുങ്ക് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുമായിരുന്നില്ല, ചിത്രം പരാജയപ്പെടുമായിരുന്നു.’- നാഗ് വംശി പറഞ്ഞു.

‘വാർ 2′ പരാജയമായതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും യഷ് രാജ് ഫിലിംസിനാണ്. തെറ്റുകൾ സംഭവിക്കാറുണ്ട്. എല്ലാവരും എപ്പോഴെങ്കിലും തെറ്റുകൾ വരുത്താറുമുണ്ട്. ആദിത്യ ചോപ്ര ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നിർമാതാവാണ്. എൻടിആറും ഞാനും വൈആർഎഫിനെ അന്ധമായി വിശ്വസിച്ചു. പക്ഷേ അത് തെറ്റായിപ്പോയി. തെറ്റ് അവരുടെ ഭാഗത്താണ് പക്ഷേ ട്രോളുകൾ ഞങ്ങൾകൂടെ അനുഭവിച്ചു. ഞങ്ങളല്ല ആ സിനിമ നിർമിച്ചത്. ഞങ്ങൾ നേരിട്ട ട്രോൾ ഞങ്ങൾ നിർമിച്ച ചിത്രത്തിന് അല്ലല്ലോ എന്ന സന്തോഷമുണ്ട്.’- നാഗ വംശി കൂട്ടിച്ചേർത്തു.

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിക്കുന്ന ചിത്രം കൂടിയാണ് ലോക. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കേരളത്തിൽ നിന്ന് മാത്രം 120 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം കേരളത്തിലും ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മാറി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 60 കോടിയോളം നേടിയ ചിത്രം ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കലക്ഷൻ വാരിയ മലയാള ചിത്രമായും മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തെ ആവേശകരമാക്കി.

“ലോക” ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയിരുന്നു. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും ഇന്ത്യൻ സിനിമയിലെ ട്രെൻഡ് സെറ്ററായി മാറുകയും ചെയ്തു. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ” ലോക ചാപ്റ്റർ 2″ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. “ലോക” കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ ,കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ