‘മ്യാവൂ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

','

' ); } ?>

സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസിനുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന സിനിമയില്‍ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മ്യാവു. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയിലാണ് സിനിമ ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യുസര്‍വിനോദ് ഷൊര്‍ണ്ണൂര്‍, കലഅജയന്‍ മങ്ങാട്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, സ്റ്റില്‍സ് ജയപ്രകാശ് പയ്യന്നൂര്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘു രാമ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന മ്യാവൂ എല്‍ ജെ ഫിലിംസ് തീയറ്ററിലെത്തിക്കുന്നു. വാര്‍ത്ത പ്രചരണംഎ എസ് ദിനേശ്.

സഹസംവിധായകനായി സിനിമയിലെത്തിയ ലാല്‍ ജോസ് 1998ല്‍ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവന്‍(2002), അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്(2006), അറബിക്കഥ(2007) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മേച്ചേരി വീട്ടില്‍ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11ന് തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ടാണ് ലാല്‍ ജോസിന്റെ ജനനം. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയ്ക്ക് താമസം മാറി. അവിടെ വെച്ചാണ് അദ്ദേഹത്തിന്റെ സ്‌കൂള്‍, കോളേജ് വിദ്യാഭ്യാസം കഴിഞ്ഞത്. 1989ല്‍ പ്രസിദ്ധ സംവിധായകന്‍ കമലിന്റെ സഹായിയായി ചലച്ചിത്രലോകത്തെത്തി. കമലിന്റെ നിരവധി പ്രസിദ്ധ ചിത്രങ്ങളില്‍ അദ്ദേഹം സഹായിയായി നിന്നിട്ടുണ്ട്. 1996ല്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും അദ്ദേഹം ചെയ്തു. 1998ല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച ലാല്‍ ജോസ് ഇതുവരെ 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന താരങ്ങളെയും അദ്ദേഹം ചിത്രങ്ങളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. ലീനയാണ് ലാല്‍ ജോസിന്റെ ഭാര്യ. ഇവര്‍ക്ക് ഐറീന്‍, കാത്തറീന്‍ എന്നീ രണ്ട് മക്കളുണ്ട്.