ഭ്രമരം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി.’സിനിമയിലെ രണ്ടാം ഇന്നിങ്ങ്‌സിന്റെ 12 വര്‍ഷങ്ങള്‍, ഭ്രമരത്തിന്റെ 12 വര്‍ഷങ്ങള്‍’, എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം ഭ്രമരത്തിലെ ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ബ്ലെസ്സി സംവിധാനം ചെയ്ത് 2009 ജൂണ്‍ 25-ന് ധ1പ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഭ്രമരം. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ശിവന്‍ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അനില്‍ പനച്ചൂരാന്‍ എഴുതിയ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. യൗവന്‍ എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ രാജു മല്യാത്തും എ.ആര്‍. സുള്‍ഫീക്കറും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഒരു ഷെയര്‍ ബ്രോക്കറായ ഉണ്ണിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഡോക്ടര്‍ അലക്‌സിന്റെയും ജീവിതത്തിലേക്ക് ഹൈറേഞ്ചില്‍ ജീപ്പ് ഡ്രൈവറായ ജോസ് കടന്നു വരുന്നു. എന്നാല്‍ അയാള്‍ ജോസ് അല്ലെന്നും, മറിച്ച് സ്‌കൂളില്‍ വെച്ച് തങ്ങള്‍ ചെയ്ത കുറ്റത്തിനു പ്രതിയാക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ശിവന്‍ കുട്ടി ആണെന്നും അവര്‍ മനസ്സിലാക്കുന്നു. ഭാര്യയും മകളും ഉപേക്ഷിച്ച ശിവന്‍ കുട്ടി, തന്റെ നിരപരാധിത്വം തെളിയിക്കാനായി ഉണ്ണിയെയും അലക്‌സിനെയും പുളിച്ചോല എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ആ യാത്രയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മോഹൻലാൽ നായകനായ ദൃശ്യം 2, മമ്മൂട്ടി ചിത്രം വൺ എന്നിവയാണ് മുരളി ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇരു ചിത്രങ്ങളിലെയും നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തീർപ്പ് എന്ന സിനിമയാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രതീഷ് അമ്പാട്ടാണ് ‘തീര്‍പ്പിന്റെ’ സംവിധായകന്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.