കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ‘ഉശിരത്തിപ്പെണ്ണ്’ എന്ന ഗാനം പുറത്തുവിട്ടു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വിജയ് ആണ്. അഫ്‌സല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനം കാണാം.
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ ‘ഉശിരത്തിപ്പെണ്ണ്’ ഗാനം കാണാം..
','' );
}
?>