“എംപിമാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല”; കങ്കണ റണൗട്ട്

','

' ); } ?>

എംപിമാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടിയും എംപിയുമായ കങ്കണ റണൗട്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലമായി പ്രവര്‍ത്തിക്കുന്ന എംപിമാര്‍ രണ്ട് ഭരണസംവിധാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ‘ടൈ്വലൈറ്റ്’ആണെന്നാണ് കങ്കണ പറഞ്ഞത്. കൂടാതെ പ്രാദേശിക പഞ്ചായത്ത് അം​ഗങ്ങൾ, എംഎൽഎമാർ എന്നിവർക്കുപോലും കൂടുതൽ ബഡ്ജറ്റും അധികാരവുമുണ്ട്. ഇത് എംപിമാർക്ക് ബഹുമാനം കിട്ടുന്നില്ലെന്ന തോന്നലിന് കാരണമാകുന്നുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു. ടൈംസ് നൗവിനോട് പ്രതികരിക്കുകയായിരുന്നു താരം. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നുള്ള എംപിയാണ് കങ്കണാ റണൗട്ട്.

“എംപിമാരാണ് സംസ്ഥാനത്തെയും കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന കണ്ണി. ഒരു പഞ്ചായത്തം​ഗത്തിനോ എംഎൽഎയ്ക്കോ പോലും ഒരു എംപിയെക്കാൾ കൂടുതൽ ബഡ്ജറ്റ് ഉണ്ടെന്നാണ് ഒരുപാട് എംപിമാർ പരാതിപ്പെടുന്നത്. അവർ ഞങ്ങളെ ബഹുമാനിക്കുന്നില്ല, ഒരുപാട് എംപിമാർക്ക് വലിയ നിരാശ തോന്നും. ഞങ്ങൾ പരസ്പരം ഇതേക്കുറിച്ച് സംസാരിക്കാറുണ്ട്. മറ്റുള്ളവർക്ക് എന്തെങ്കിലും പ്രത്യേകാവകാശങ്ങൾ ഉണ്ടെന്നല്ല. എംപിമാർ ഒരുപാട് കഷ്ടപ്പെടുന്നു”. കങ്കണ പറഞ്ഞു.

“ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതികളായ ദിശ (District Development Coordination and Monitoring Committee)യെ ഞാൻ അഭിനന്ദിക്കുന്നു. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി കൂടുതൽ നന്നായി ഇടപഴകാൻ ദിശ എംപിമാരെ അനുവദിക്കുന്നുണ്ട്, അവർക്ക് വ്യക്തമായ പങ്കും ലക്ഷ്യവും നൽകുന്നുണ്ട്. എംപിയുടെ ജോലിക്ക് ധാരാളം ആശയവിനിമയം ആവശ്യമാണ്. ദിശ ഒരു വലിയ ചുവടു വെപ്പാണ്”. കങ്കണ കൂട്ടിച്ചേർത്തു