‘മദര്‍ മേരി ‘ചത്രീകരണം ആരംഭിച്ചു

','

' ); } ?>

മലബാര്‍ ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ പ്രായമായ മാതാവും മൂത്ത മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദയഹാരിയയ ഒരു കുടുംബ ചിത്രം മദര്‍ മേരി ചിത്രീകരണം തുടങ്ങി.വിജയ് ബാബു ,ലാലി പി.എം. എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

 

നവാഗതനായ അത്തിക്ക് റഹ് മാന്‍വാടിക്കലാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.ഫെബ്രുവരി ഇരുപത്തിയെട്ട് ബുധനാഴ്ച്ച കല്‍പ്പറ്റക്കടുത്ത് പിണങ്ങോട് കാവു മന്തം എന്ന സ്ഥലത്ത് അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങില്‍’തരിയോട് പഞ്ചായത്തു പ്രസിഡന്റ് വി.ജി. ഷിബുവിന്റെ സാന്നിദ്ധ്യത്തില്‍ ഫാദര്‍ മാത്യു മുക്കാട്ടുകാവുങ്കല്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടാണ് ചിത്രീകരണമാരംഭിച്ചത്.നൗഷാദ് ആലത്തൂര്‍, സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് എന്നിവര്‍ ചേര്‍ന്ന് സംവിധായകന്‍ റഹ്‌മാന് തിരക്കഥ കൈമാറി.

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം നാം സാധാരണ കേട്ടിട്ടുള്ളത് അമ്മയും ഒരു ചെറിയ കുട്ടിയും തമ്മിലുള്ളതാണ്.ഇവിടെ പ്രായമുള്ള ഒരമ്മയും മുതിര്‍ന്ന ഒരു മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത് ‘ഓര്‍മ്മക്കുറവും, വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ( ഓ .സി .ഡി ). ഉള്‍പ്പടെയുള്ള ചില രോഗങ്ങളാല്‍ വിഷമിക്കുന്ന അമ്മച്ചി ഒറ്റപ്പെട്ടതോടെ സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോയപ്പോള്‍ തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയെ രക്ഷിക്കാനായി അമേരിക്കയിലെ ഉയര്‍ന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുകയാണ്മകന്‍ ജയിംസ് .അമ്മച്ചിയെ രക്ഷിക്കുവാനെത്തുന്ന മകന്‍ പിന്നീട് മകന്‍ തന്നെ ,അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്കു പിന്നീടു കാര്യങ്ങള്‍ ചെന്നെത്തി ഈ സ്ഥിതിവിശേഷങ്ങളെ എങ്ങനെ തരണം ചെയ്യുമെന്നതാണ് ഈ ചിത്രമുയര്‍ത്തുന്ന കാതലായ വിഷയം.

ഹൃദയഹാരിയായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് തിരക്കഥാകൃത്ത് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.അന്നു പ് മേനോന്‍ ,’ നവാസ് വള്ളിക്കുന്ന്, അന്‍സില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഇവര്‍ക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും അഭിനയാക്കുന്നു. സംവിധായകന്‍ അതീക്ക് റഹ്‌മാന്‍ വാടിക്കല്‍ തന്നെയാണ് ഇതിന്റെ രചനയും.