
മൊറാക്കോയില്‍ നടന്ന ഫെസ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ സക്കറിയ മുഹമ്മദ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടാന്‍ കഴിഞ്ഞ ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’.
സൗബിന്‍ ഷാഹിര്‍, നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സക്കറിയ മുഹമ്മദും മുഹമ്മദും മുഹ്‌സിന്‍ പെരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.