മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍

','

' ); } ?>

ചലച്ചിത്രതാരം മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.

കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജോളി പറഞ്ഞു.

ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോള്‍ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ടെലിവിഷന്‍ രംഗത്ത് നിന്നും സിനിമാ രംഗത്തേക്ക് എത്തിയ കലാകാരിയാണ് നടി മോളി കണ്ണമാലി. ഏറെ വൈകിയാണ് അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും കൊച്ചി ഭാഷയിലുള്ള വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആരാധകഹൃദയം കീഴടക്കിയ താരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും തന്റേതായ അഭിനയ മികവിലൂടെ അതെല്ലാം ശ്രദ്ധേയമാക്കാന്‍ താരത്തിന് സാധിച്ചിരുന്നു.