
ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ.ഭ.ബയിൽ മോഹൻലാൽ ജോയിൻ ചെയ്തു. ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിലാണ് മോഹൻലാൽ ജോയിൻ ചെയ്തത്. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലും ദിലീപും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് ചിത്രീകരിക്കുക. നാല് ദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ നൽകിയിട്ടുള്ളത്. പത്ത് ദിവസം പാലക്കാടും ചിത്രീകരണമുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. 14 വർഷത്തിനുശേഷമാണ് മോഹൻലാലും ദിലീപും വീണ്ടും ഒന്നിക്കുന്നത്. 2011 ൽ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചൈന ടൗൺ എന്നീ ചിത്രങ്ങളിലാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ചത്. ചൈന ടൗൺ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.
ദീലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ധന ഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭ.ഭ.ബ”. ഒരു മാസ്സ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അ ശോകൻ, സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, ശരണ്യ പൊൻവർണൻ തുടങ്ങി വലിയ താരനിരതന്നെയുണ്ട്. താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ. ശ്രീ ഗോകുലം മൂവീസിന്റെ ബാ നറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
അതേസമയം മമ്മൂട്ടി- മോഹൻലാൽ – കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാ ത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിൽ ഷെഡ്യൂൾ പാക്കപ്പ് ആയി. അടു ത്ത ഷെഡ്യൂൾ തീരുമാനിച്ചിട്ടില്ല. ഭ. ഭ. ബ പൂർത്തിയാക്കിയശേഷം മോഹൻലാൽ ജയിലർ 2ൽ ജോയിൻ ചെയ്യും.