
അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം എ കെ 64 ൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിനോട് ആദിക് രവിചന്ദ്രൻ കഥ പറഞ്ഞുവെന്നും. മോഹൻലാലിൻ്റെ മറുപടിയ്ക്ക് വേണ്ടിയുള കാത്തിരിപ്പിലാണ് ആദിയെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.
രജനികാന്തിനൊപ്പമുള്ള “ജയിലറിലെ” മോഹൻലാലിൻ്റെ വേഷത്തിനും, വിജയ്ക്കൊപ്പമുള്ള “ജില്ല”യിലെ വേഷത്തിനും വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഗുഡ് ബാഡ് അഗ്ലിയുടെ നിർമാതാക്കളായ മൈത്രി മമ്മ മേക്കേഴ്സ് ആണ് എകെ 64 എന്ന് താത്കാലികമായ പേരിട്ട ചിത്രം നിർമിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിൽ അജിത്തിൻ്റെ നായികയാവുക എന്നാണ് വിവരം. ജിവി പ്രകാശ് കുമാർ ആണ് സംഗീതം.
ആദിക് രവിചന്ദ്രനുമായി അജിത്തിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ഇതിനു മുന്നേ രണ്ട പേരും ഒരുമിച്ച “ഗുഡ് ബാഡ് അഗ്ലി” വാണിജ്യപരമായി വിജയം നേടിയിരുന്നു. ചിത്രം ഹിറ്റായതോടെ ഈ കൂട്ടുക്കെട്ടിൽ വീണ്ടും ചിത്രം വരുമെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. “ഗുഡ് ബാഡ് അഗ്ലി” തമിഴ് നാട്ടിൽ നിന്ന് മാത്രം 100 കോടിക്ക് മുകളിലാണ് നേടിയത്. തൃഷയായിരുന്നു ചിത്രത്തിലെ നായിക.
സിനിമയിലെ പ്രിയ വാര്യറുടെ പ്രകടനത്തിനും അർജുൻ ദാസിന്റെ പ്രകടനത്തിനും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങളും നേടിയിരുന്നു.
അതേസമയം മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ശ്രീലങ്കൻ ഷെഡ്യൂൾ മോഹൻലാൽ പൂർത്തിയാക്കി. മോഹൻലാലും കുഞ്ചാക്കോ ബോബനും ആയിരുന്നു ഈ ഷെഡ്യൂളിൽ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.