സൂര്യ-മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ സ്വാതന്ത്ര്യദിനത്തിലെത്തും..

','

' ); } ?>

മോഹന്‍ലാല്‍-സൂര്യ ചിത്രം ‘കാപ്പാന്‍’ അടുത്ത ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നടന്‍ സൂര്യക്കൊപ്പം ഒരു പ്രധാനമന്ത്രിയുടെ വേഷത്തിലെത്തും. സൂര്യ അഭിനയിക്കുന്ന 37ാമത്തെ ചിത്രമാണിത്. ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ വെച്ച് പുരോഗമിക്കുകയാണ്. ഇഗ്ലണ്ട്, ബ്രസീല്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ വെച്ചും ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. ‘ആര്യന്‍’, ‘മാട്രാന്‍’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുമ്പോള്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

‘ചന്ദ്രകാന്ത് വര്‍മ’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ ലാല്‍ അവതരിപ്പിക്കുന്നത്. സയേഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൂര്യയേയും മോഹന്‍ലാലിനെയും കൂടാതെ ആര്യ, ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ മട്ടിലാണെത്തുന്നത്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്യാമറ ഗവേമിക് യു ആരി, കലാസംവിധാനം കിരണ്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.