
മിഷൻ ഇംപോസിബിൾ സീരിസിന്റെ എട്ടാമത്തെ ചിത്രമായ ‘മിഷൻ ഇംപോസിബിൾ: ഫൈനൽ റെക്കണിങിന്റെ ട്രയ്ലർ പുറത്തിറങ്ങി. ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചിത്രം ഇതിനോടകം ആറു ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞു. മിഷൻ ഇംപോസിബിളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ടോം ക്രൂസ് തന്നെയാണ് പുതിയ എപ്പിസോഡിലും.1996-ലാണ് മിഷൻ ഇംപോസിബിളിന്റെ ആദ്യഭാഗം പുറത്തുവന്നത്. പിന്നീട് ഇങ്ങോട്ട് പുറത്തിറങ്ങിയ ഏഴ് ഭാഗങ്ങളും വൻ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. ഈ ചിത്രവും സമാനമായ രീതിയിൽ ലോകമെമ്പാടുമുള്ള ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മേയ് 23-നാണ് ചിത്രത്തിന്റെ റിലീസ്. ഏതൻ ഹണ്ട് എന്നാണ് ചിത്രത്തിൽ ടോം ക്രൂസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹായ്ലി ആറ്റ്വെൽ, വിങ് റെയ്മ്സ്, സൈമൺ പെഗ്, വനേസ കിർബി, നിക്ക് ഓഫർമാൻ, ഗ്രെഗ് ടാർസൻ ഡേവിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.