
അപ്പാനി ശരത്ത് നായകനായെത്തുന്ന ചിത്രം മിഷന് സിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അപ്പനി ശരത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രം സമ്മര്‍ റിലീസായി തീയേറ്ററുകളിലെത്തും.
സകലകലാശാല’ സംവിധാനം ചെയ്ത വിനോദ് ഗുരുവായൂരാണ് ‘മിഷന് സി’യുടെ സംവിധായകന്. വിനോദ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.
അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. എം സ്ക്വയര്‍ സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് റിയാസ് കെ ബാദറാണ്. ഹോണി, പാര്‍ത്ഥസാരധി എന്നിവരാണ് സംഗീത സംവിധാനം.