ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴി, ടി.ബി വിനോദ്, സന്തോഷ് പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘മിസ്സിങ് ഗേള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിപാദിച്ചൊരുക്കിയ ഈ ചിത്രം നവാഗതനായ അബ്ദുള്‍ റഷീദാണ് സംവിധാനം ചെയ്യുന്നത്. ‘അവള്‍ ഒരു കൃത്യത്തിലാണ് ‘ എന്ന ടാഗ് ലൈനില്‍ ഉള്ള ചിത്രത്തില്‍ പുതുമുഖ സഞ്ജു സോമനാഥാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ വിശാല്‍ വിശ്വനാഥനും അഫ്‌സല്‍ കെ അസീസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
സംവിധാകന്‍, തിരക്കഥാകൃത്ത്, നായകന്‍, നായിക, സംഗീത സംവിധാകന്‍ ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ‘മിസ്സിങ് ഗേള്‍’ ഔസേപ്പച്ചന്‍ വാളക്കുഴിയുടെ 21മത്തെ സിനിമയാണ്. ആദ്യ ചിത്രം ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ മുതല്‍ അവസാനം പുറത്തിറങ്ങിയ ‘ഒരു അഡര്‍ ലവ്’ വരെയുള്ള ചിത്രങ്ങളിലൂടെ ഒരു പിടി പുതുമുഖങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍ വാളക്കുഴി. തന്റെ മുന്‍ ചിത്രങ്ങളിലെ പോലെ ‘മിസ്സിങ് ഗേള്‍’ലും ഒത്തിരി ഗാനങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് മില്ലേനിയം ഓഡിയോസിനാണ്.ജയഹരി കാവലമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിന്‍ സത്യയും കൈകാര്യം ചെയ്യുന്നു.
കലാസംവിധാനം: ജയ് പി ഈശ്വര്‍, ഉണ്ണി മണ്ണങ്ങോട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിശാല്‍ വിശ്വനാഥന്‍, അസോസിയേറ്റ് ഡയറക്ടര്‍: ദാസു ദിപിന്‍, വി.എഫ്.എക്‌സ്: ഫ്രെയിംസ് ഫാക്ടറി, എസ്.എഫ്.എക്‌സ്: ബിജു പൈനാടത്ത്, വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഉടന്‍’ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.