ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ മിഷ്കിൻ

','

' ); } ?>

ദുൽഖർ സൽമാൻ നായകനാവുന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും ഭാഗമാകുന്നു. മിഷ്കിൻ അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന “ഐ ആം ഗെയിം” ദുൽഖറിന്റെ കരിയറിലെ നാല്പതാം ചിത്രം കൂടിയാണ്.

പിസാസ്, തുപ്പരിവാലൻ, അന്ജാതെ, ചിത്തിരം പേസുതേടി, ഒനായും ആട്ടിൻകുട്ടിയും തുടങ്ങി ഒമ്പതോളം ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള മിഷ്കിൻ, പതിനേഴോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. സൂപ്പർ ഡീലക്സ്, മാവീരൻ, ലിയോ, ഡ്രാഗൺ എന്നിവയാണ് അതിലെ പ്രധാന ചിത്രങ്ങൾ. ദുൽഖർ സൽമാൻ, ആന്റണി വർഗീസ് എന്നിവർക്കൊപ്പം മിഷ്‌കിനും ഐ ആം ഗെയിമിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രത്തിലെ മറ്റു താരങ്ങളുടെ പേരുവിവരങ്ങളും ഓരോന്നായി വരും ദിവസങ്ങളിൽ പുറത്ത് വിടും.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX – തൗഫീഖ് – എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ

‘ഐ ആം ഗെയിം’മിന്റെ ഭാഗമായി നടൻ ആന്റണി വർഗീസും സിനിമയിൽ ഉണ്ടെന്ന് സിനിമയുടെ അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയിമിന് വലിയ ഹൈപ്പുമുണ്ട്.

കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. മിസ്റ്ററി-ആക്ഷൻ-ഫാന്റസി ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ നഹാസ് പറഞ്ഞത്. ‘കുറച്ചധികം ജോണറുകൾ മിക്സ് ചെയ്താണ് സിനിമ കഥ പറയുന്നത്. പ്രേക്ഷകർ ഇപ്പോൾ റോഷാക്ക് പോലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ തിയേറ്ററുകളിൽ സ്വീകരിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ ധൈര്യവും,’ എന്നും നഹാസ് വ്യക്തമാക്കിയിരുന്നു.

ദുൽഖർ സൽമാനെ എങ്ങനെ കാണുവാനാണ് ആരാധകർ ആഗ്രഹിക്കുന്നത്, അത്തരമൊരു സിനിമയായിരിക്കും ഐ ആം ഗെയിം എന്നായിരുന്നു റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംഗീത സംവിധായകൻ ജേക്സ് ബിജോയ് വ്യക്തമാക്കിയത്. ‘ഒരു സ്പോർട്സ്-ആക്ഷൻ-ഫാന്റസി ചിത്രമാണ്. നഹാസ് ഒരു സിനിമയ്ക്ക് എടുക്കുന്ന പ്രയത്നം നിസ്സാരമല്ല. സ്ക്രിപ്റ്റ്, പാട്ട്, പോസ്റ്റർ എല്ലാത്തിലും അദ്ദേഹം എടുക്കുന്ന പ്രയത്നത്തിൽ ഞാൻ വിശ്വസിക്കുന്നു. അതുപോലെ ഡിക്യുവിനെ എങ്ങനെയാണോ കാണാൻ ആളുകൾ ആഗ്രഹിക്കുന്നത്, അത്തരത്തിൽ ഒരു സിനിമയായിരിക്കും ഐ ആം ഗെയിം. ഈ സിനിമയിൽ മാസ് മൊമെന്റ്‌സ്‌ ഒക്കെ ഉണ്ടാകും. നല്ലൊരു ഡെപ്ത്തുള്ള കഥയുണ്ട്. ഒരു എന്റർടെയ്നിങ് സിനിമയായിരിക്കും,’ എന്നും ജേക്സ് പറഞ്ഞിരുന്നു.