“മിന്നൽവള ഇന്റർനാഷണൽ ഹിറ്റാകുമെന്ന് കരുതിയില്ല”; പ്രിയംവദ

','

' ); } ?>

മിന്നൽവള ഇന്റർനാഷണൽ ഹിറ്റാകുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് നടി പ്രിയംവദ. മലയാളം അറിയാത്തവർ പോലും ലിപ് സിങ്ക് ചെയ്ത് മിന്നൽവള പാടിയെന്നും, ഈ പാട്ട് വന്നതിന് ശേഷം പലരും തന്റെ മുൻപത്തെ സിനിമകൾ കണ്ടു തുടങ്ങിയെന്നും പ്രിയംവദ പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രിയംവദ.

‘മിന്നൽവള ഇന്റർനാഷണൽ ഹിറ്റാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. യൂട്യൂബിൽ 100 മില്യൺ കടന്നു. മലയാളം അറിയാത്തവർ പോലും ലിപ് സിങ്ക് ചെയ്ത് മിന്നൽവള പാടി. സിനിമയിലെ സീൻ പോലെ വിഡിയോ ഷൂട്ട് ചെയ്ത് റീലുകളും ഇറങ്ങി. ഈ പാട്ട് വന്നതിന് ശേഷമാണ് പലരും എന്റെ മുൻപത്തെ സിനിമകൾ പോലും കണ്ടുതുടങ്ങിയത്.’ പ്രിയം പറഞ്ഞു.

‘ആ പാട്ട് ഒരു വട്ടമെങ്കിലും എവിടെ നിന്നെങ്കിലും കേൾക്കാതെ എന്റെ ഒരു ദിവസവും ഇപ്പോൾ കടന്നുപോകുന്നില്ല. നൃത്തം ന്റെ രക്തത്തിലുള്ളതാണ്. ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. അമ്മയോടൊപ്പം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പ്രിയംവദ കൂട്ടിച്ചേർത്തു.

ജേക്സ് ബിജോയ്‌യുടെ സംഗീതത്തിൽ സിദ് ശ്രീറാം പാടി ഹിറ്റായ ഗാനം ആണ് മിന്നൽ വള. ടൊവിനോ തോമസ് നായകനായി എത്തിയ നരിവേട്ട എന്ന സിനിമയിലെ ഗാനമാണ് ഇത്.

അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മെയ് 24 ന് റിലീസ് ചെയ്ത സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത് 28.95 കോടിയാണ്.

ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.