മിമിക്രിയും ബാഗ്രൗണ്ട് ഡാൻസും പിന്നെ മലയാള സിനിമയും : തലവര മാറ്റിയത് ഇൻസ്റ്റാഗ്രാം റീൽ

','

' ); } ?>

കഴിവുകൾ എല്ലാവർക്കും ഉണ്ട്. അത് മാർക്കറ്റ് ചെയ്യാൻ കഴിയണം അവിടെയാണ് ഒരു കലാകാരന്റെ വിജയം

 

അമ്പരീഷ് എന്ന പേര് പരിചയമില്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. ബ്രോമൻസ് എന്ന അരുൺ ഡി ജോസഫ് പടത്തിലെ ആ പുതുമുഖ നടനെ മലയാളികൾക്ക് സുപരിചിതമാണ്. ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ. ജീവിതത്തിന്റെ തല വര മാറ്റിയതും അതേ റീൽസ് തന്നെ. എന്നാൽ അതിനപ്പുറത്തേക്ക് പ്രേക്ഷകരറിയാത്ത കഴിവുകളും അനുഭവങ്ങളും അമ്പരീഷിന് ഏറെയാണ്. വേദനിപ്പിച്ചവരോടും മാറ്റിനിർത്തിയവരോടും പരാതിയില്ലെന്ന് നിഷ്കളങ്കമായി പറയുന്ന, പ്രതികാര ചുവയില്ലാത്ത ജയിക്കണമെന്ന വാശിയുള്ള അമ്പരീഷ്.

എന്നാൽ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത് അഭിനയ ജീവിതത്തിന്റെയും അംഗീകാരങ്ങളുടെയും പിന്നാമ്പുറങ്ങൾ ഒരു തുറന്ന പുസ്തകം പോലെ കാണിച്ചു തന്നിരിക്കുന്ന അമ്പരീഷാണ്..
സെല്ലുലോയ്ഡ് ഫിലിം മാഗസിൻ എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അമ്പരീഷ് മനസ്സ് തുറന്നത്.

കോട്ടയം സ്വദേശിയായ അമ്പരീഷ് ശ്രദ്ധിക്കപ്പെടുന്നത് ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയാണ്. വ്യത്യസ്തത കൊണ്ടും അഭിനയമികവ് കൊണ്ടും അമ്പരീഷ് വളരെ വേഗം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് നമ്മൾ അമ്പരീഷിനെ കാണുന്നത് ബിഗ് സ്ക്രീനിലാണ്.അരുൺ ഡി ജോസഫിന്റെ ബ്രോമൻസിൽ പരിചയ സമ്പന്നരായ അഭിനേതാക്കളുടെ കൂടെ കട്ടക്ക് പിടിച്ചു നിന്ന നടനായി. മിമിക്രിയിലൂടെയാണ് അമ്പരീഷിന്റെ തുടക്കം. ക്ലാസുകൾ കട്ട്‌ ചെയ്ത് കൂട്ടുകാരന്റെ കൂടെ കലാഭവനിലേക്ക്. പിന്നീട് സ്റ്റേജ് ഷോകളിലെയും ടീവീ പ്രോഗ്രാമുകളിലെയും ബാഗ്രൗണ്ട് ഡാൻസറായി. സ്കൂളുകളിലും പരിപാടികളിലും നിറത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടുണ്ടെന്ന് പ്രതികാരത്തിന്റെയോ വിദ്വേഷത്തിന്റെയൊ കണികപോലും ഇല്ലാതെ
തമാശയായി പറയുന്ന നടൻ..

കഴിവുകൾ എല്ലാവർക്കും ഉണ്ട്. അത് മാർക്കറ്റ് ചെയ്യാൻ കഴിയണം അവിടെയാണ് ഒരു കലാകാരന്റെ വിജയമെന്ന് അനുഭവം കൊണ്ട് പറഞ്ഞ നടൻ.ഏതൊരു മനുഷ്യനുമായി ഇടപഴകിയാലും അയാളെ അനുകരിക്കാൻ ശ്രമിക്കാരുണ്ടെന്ന് അമ്പരീഷ് പറയുന്നു.