ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം നിവിന്റെ നായികയായി മഞ്ജിമ വീണ്ടുമെത്തുന്ന ചിത്രമാണ് മിഖായേല്‍. ചിത്രത്തിലെ മഞ്ജിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളിയായിരുന്നു നടിയുടെ ചിത്രം പങ്കുവെച്ചത്. ജനുവരി 18നാണ് മിഖായേല്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, സുരാജ് വെഞ്ഞാറമൂട്, കെപിഎസി ലളിത, ശാന്തികൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.