അമര്‍ അക്ബര്‍ അന്തോണിക്കും, കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് നാദിര്‍ഷ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റര്‍ പങ്കുവെച്ചത്. ബിജു മേനോന്, ആസിഫ് അലി, ബൈജു എന്നിവര്ചിത്രത്തില് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ബി. രാകേഷും, തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നനുമാണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിക്കുന്ന എമില്‍ അഹമ്മദിനെ നാദിര്‍ഷ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരുന്നു. നവംബര്‍ 16 മുതല്‍ സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിക്കും. കൊച്ചിയും കോഴിക്കോടുമാണ് മറ്റു ലൊക്കേഷനുകള്‍.
പോസ്റ്റര്‍ കാണാം…