
സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ്.ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡോസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. മെഡിക്കൽ ക്രൈം ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രം റാന്നി, വടശ്ശേരിക്കര ഭാഗങ്ങളിലായാണ് പൂർത്തിയായിരിക്കുന്നത്. വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജായിരുന്നു ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. എസിനാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് കണ്ടെത്തിയ സംഭവങ്ങളെ ക്രോഡീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രേക്ഷകനെ പൂർണ്ണമായും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിൻ്റെ കഥാ ഗതിയെ മുന്നോട്ടു നയിക്കുന്നത്.
ജഗദീഷ്, അശ്വിൻ കെ.കുമാർ, ദൃശ്യാ രഘുനാഥ്, കൃഷ്ണക്കുറുപ്പ്, റീത്താ ഫാത്തിമ. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്. അങ്കിത് ത്രിവേദി, കുര്യൻ മാത്യു. ജോ ജോണി ചിറമ്മൽ,( വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, നെൽസൺ പിക്ച്ചേർസ് ) എന്നിവരാണ് കോ – പ്രൊഡ്യൂസേർസ്.
ഛായാഗ്രഹണം – വിഷ്ണുപ്രസാദ്. എഡിറ്റിംഗ്. ശ്യാം ശശിധരൻ. പ്രൊഡക്ഷൻ ഡിസൈൻ – അപ്പുമാരായി. മേക്കപ്പ് – പ്രണവ് വാസൻ. കോസ്റ്റ്യാം ഡിസൈൻ- സുൽത്താനാറസാഖ് . പ്രൊജക്റ്റ് ഡിസൈൻ -മനോജ് കുമാർ പാരിപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ. പ്രൊജക്റ്റ് കോഓർഡിനേറ്റർ – ഭാഗ്യരാജ് പെഴും പാർ. കാസ്റ്റിംഗ് – സൂപ്പർ ഷിബു. ആക്ഷൻ- ഫീനിക്സ് പ്രഭു .സ്‌റ്റിൽസ് – നൗഷാദ് . മാർക്കറ്റിംഗ് ഹെഡ് – കണ്ടൻ്റെ ഫാക്ടറി’, ആൻ്റെണി വർഗീസ്. ഡിസൈൻ – യെല്ലോ ടൂത്ത് . പ്രൊഡക്ഷൻ മാനേജർ – ജോബി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജിബി കണ്ടഞ്ചേരി. പ്രൊഡക്ഷൻ കൺട്രോളർ – പ്രസാദ് നമ്പ്യാങ്കാവ്. വാഴൂർ ജോസ്