മീടൂ വെളിപ്പെടുത്തലിന് ശേഷം അവസരങ്ങള്‍ കുറഞ്ഞു-നടി ശ്രുതി ഹരിഹരന്‍

','

' ); } ?>

നടന്‍ അര്‍ജ്ജന്‍ സര്‍ജയ്‌ക്കെതിരെ മീടൂ വെളിപ്പെടുത്തലിന് ശേഷം തനിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു എന്ന് നടി ശ്രുതി ഹരിഹരന്‍. തമിഴ് ചിത്രം നിപുണന്റെ സെറ്റില്‍ വെച്ച് തന്നെ ലൈംഗികമായി അതിക്രമിച്ചെന്നായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. മീ ടൂ വെളിപ്പെടുത്തലിന് ശേഷം നല്ല സിനിമകളിലൊന്നും അവസരങ്ങള്‍ ലഭിയ്ക്കുന്നില്ല എന്ന് ശ്രുതി പറഞ്ഞു.

‘ മുന്‍പ് ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ കേള്‍ക്കുമായിരുന്നു. അതില്‍ എനിക്കിഷ്ടമുള്ള ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കും. എന്നാല്‍ ഇപ്പോള്‍ ഒരു മാസം കൊണ്ട് വന്നത് രണ്ടേ രണ്ട് അവസരങ്ങളാണ്. അത് രണ്ടും എനിക്കിഷ്ടമായതുമില്ല. അവസരങ്ങള്‍ കുറഞ്ഞെന്നത് സത്യമാണ്. ആളുകള്‍ക്ക് എന്റെ കൂടെ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് കാണും. ഇതില്‍ അതിശയമില്ല ‘ എന്നും ശ്രുതി പറയുന്നു.