മീ ടു വെളിപ്പെടുത്തല്‍ ; ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും ചിന്മയിയെ പുറത്താക്കി

','

' ); } ?>

ഗാനരചയിതാവ് വൈരമുത്തുവിനെതിരേ
ലൈംഗികാരോപണം ഉന്നയിച്ച ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയിയെ ഡബ്ബിംഗ് കലാകാരന്മാരുടെ സംഘടനയില്‍നിന്നും പുറത്താക്കി. അംഗത്വഫീസ് അടയ്ക്കാത്തതിനാലാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് സംഘടനയുടെ വിശദീകരണം.

അതേസമയം, സംഘടന തനിക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് പുറത്താക്കല്‍ നടപടി എടുത്തതെന്ന് ചിന്മയി ആരോപിച്ചു. കഴിഞ്ഞ മാസമാണ് വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ചിന്മയി രംഗത്തെത്തിയത്. സഹകരിക്കണം എന്നാവശ്യപ്പെട്ട് വൈരമുത്തു തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നാണ് ആരോപണം. മീ ടു വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ എന്തു കൊണ്ട് ചിന്മയി താന്‍ അംഗമായ ഡബ്ബിംഗ് യൂണിയനില്‍ പരാതി നല്‍കിയില്ല എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ചിന്മയിയുടെ ആരോപണത്തെ വൈരമുത്തു നിഷേധിക്കുകയും ചെയ്തിരുന്നു.

വൈരമുത്തുവിന് പുറമേ കാര്‍ത്തിക്കിനെതിരെയും ചിന്മയി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്കു അശ്ലീല വിഡിയോയും ചിത്രങ്ങളും അയക്കുന്നത് കാര്‍ത്തിക്കിന്റെ പതിവാണെന്നു ചിന്‍മയി ആരോപിച്ചു. മീ ടൂ ക്യാംപെയിനില്‍ കാര്‍ത്തികിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍ അത് ഈ സമൂഹത്തോട് ചെയ്യുന്ന അനീതിയായിരിക്കുമെന്നും ചിന്‍മയി പറഞ്ഞിരുന്നു.

അടുത്തിടെ തീയ്യേറ്ററിലെത്തിയ 96 എന്ന ചിത്രത്തില്‍ നടി തൃഷയ്ക്ക് ശബ്ദംകൊടുത്തിരിക്കുന്നത് ചിന്മയിയാണ്.’പുറത്താക്കല്‍ നടപടിക്ക് മാറ്റമില്ല എന്നാണെങ്കില്‍ നല്ലൊരു സിനിമയോട് കൂടി തമിഴിലെ ഡബ്ബിങ് രംഗം വിടാനാകുന്നു എന്നതും നല്ല കാര്യമായാണ് താന്‍ കാണുന്നത് എന്ന് ചിന്മയി വ്യക്തമാക്കി.