കൊവിഡ് കാലത്തെ പരിമിതികളെയും നിയന്ത്രണങ്ങളെയും സാധ്യതയാക്കി എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ അന്‍വര്‍ അബ്ദുള്ളയുടെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘മതിലുകള്‍- ലവ് ഇന്‍ ദി ടൈം ഓഫ് കൊറോണ’ എന്ന ചിത്രം ഒറ്റ കഥാപാത്രത്തിലൂടെയാണ് കഥ പറയുന്നത്.സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന റൂട്സ് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമ ജൂണ്‍ 11ന് പ്രേക്ഷകരിലെത്തും.
അന്‍വര്‍ അബ്ദുള്ളയാണ് ചിത്രത്തിന്റെ രചയിതാവും സംവിധാനവും. 24/1 ഇന്‍ഡിപെന്‍ഡന്‍ഡ് ഫിലിം ആക്റ്റിവിറ്റീസ് ആണ് നിര്‍മ്മാണം. പശ്ചാത്തലസംഗീതം രാജ്കുമാര്‍ വിജയ്. സൗണ്ട് ഡിസൈന്‍, മിക്‌സിംഗ് വിഷ്ണു പ്രമോദ്, അജയ് ലെ ഗ്രാന്റ്.
കഥകളിലൂടെയും നോവലുകളിലൂടെയും വ്യത്യസ്തമായ, തീര്‍ത്തും പുതുമയുള്ള അവതരണത്താലും വേറിട്ട വഴികളിലൂടെ സഞ്ചരിപ്പിച്ച ഒരു എഴുത്തുകാരനാണ് അന്‍വര്‍ അബ്ദുള്ള. ആദ്യത്തെ കഥയായ ‘കുടുംബപ്രശ്‌നങ്ങള്‍’ 1995ല്‍ തന്റെ ഇരുപതാം വയസില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് മുതല്‍ തുടങ്ങുന്നു ആ എഴുത്തെന്ന മായാജാലം. 2020ല്‍ പുനര്‍ നിര്‍മിച്ച് പ്രസിദ്ധീകരിച്ച ‘പ്രൈം വിറ്റ്‌നസ്’ എന്ന നോവലിനിടക്ക് സംഭവിച്ചതെല്ലാം ഒന്നിനൊന്ന് പുതുമയുള്ള സൃഷ്ടികളായിരുന്നു… ബഹുഭൂരിപക്ഷം എഴുത്തുകാരും െൈകവക്കുവാന്‍, കടന്നുചെല്ലാന്‍ മടിക്കുന്ന മേഖലയാണ് അപസര്‍പ്പകം, അവിടെയാണ് അന്‍വര്‍ അബ്ദുള്ള വ്യത്യസ്തനാകുന്നത്. ഒരു മുഖ്യ കഥാപാത്രത്തെ നായകനാക്കി ബുദ്ധിശക്തിയുടെ കൂര്‍മ്മത കൊണ്ടും, ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അന്വേഷണ യാത്രകള്‍ കൊണ്ടും കുഴപ്പം പിടിച്ച കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന ഒന്നല്ല രണ്ടല്ല നാല് നോവലുകളാണ് ‘ഡിറ്റക്ടീവ് ശിവശങ്കരര്‍ പെരുമാള്‍’ എന്ന അപസര്‍പ്പക നായകനെ കേന്ദ്രീകരിച്ച് അദ്ദേഹം എഴുതിയത്… സിറ്റി ഓഫ് എം, മരണത്തിന്റെ തിരക്കഥ, കംപാര്‍ട്‌മെന്റ്, പ്രൈം വിറ്റ്‌നസ് എന്നീ നാല് നോവലുകള്‍.മറ്റ് നോവലുകളായ ഗതി, ഡ്രാക്കുള, റിപ്പബ്ലിക് തുടങ്ങിയവയാണ.