ചെമ്പന്‍ വിനോദും, ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മാസ്ക്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. സുനില്‍ ഹനീഫ് സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.
മുഹമ്മദും ആല്‍ബിയും ശത്രുക്കളായ കഥ എന്ന ടാഗ്ലൈനോടു കൂടിയ ചിത്രം കോമഡി എന്റര്‍ടെയ്നറാണ്. സലിം കുമാര്‍, വിജയ രാഘവന് ,മാമുക്കോയ, പ്രിയങ്കാ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.