2014ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മര്‍ദാനിയുടെ രണ്ടാം പതിപ്പിലൂടെ റാണി മുഖര്‍ജി ശക്തമായ കഥാപാത്രവുമായി വീണ്ടും എത്തുന്നു. മര്‍ദാനിയുടെ ആദ്യഭാഗത്തില്‍ റാണി മുഖര്‍ജി ഇന്‍പെക്ടര്‍ ആയാണ് വേഷമിട്ടത്. രണ്ടാം ഭാഗത്തില്‍ റാണി എസ്പിയായിരിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 18 ഓടെ ആരംഭിക്കും. ശിവാനിയായി വീണ്ടുമെത്തുന്നതിന്റെ ത്രില്ലിലാണ് റാണിയും. റഫ് ലുക്കിലായിരിക്കും ചിത്രത്തില്‍ റാണി എത്തുന്നത്.
21 വയസുകാരനായ വില്ലനെയാണ് റാണിയുടെ ശിവാനി എന്ന കഥാപാത്രം നേരിടുന്നത്. ചിത്രം ഒരു കംപ്ലീറ്റ് ത്രില്ലറായിരിക്കുമെന്ന് മര്‍ദാനി 2വിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. റാണിയുടെ വിവാഹത്തിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു മര്‍ദാനി. താഹിര്‍ രാജ് ഭാസിന്‍ ആയിരുന്നു ചിത്രത്തില്‍ വില്ലനായെത്തിയത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആദിത്യ ചോപ്രയായിരുന്നു. രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ഗോപിയുടെ കഥയായിരുന്നു ആദ്യ ഭാഗം.
റാണി മുഖര്‍ജി അവസാനമായി അഭിനയിച്ച ചിത്രം 2018ല്‍ പുറത്തിറങ്ങിയ ഹിച്ച്കിയാണ്. പിന്നീട് ഷാരൂഖ് ഖാന്റെ സീറോയില്‍ അതിഥി താരമായുമെത്തിയിരുന്നു.