ക്യൂബ്സ് എൻ്റെർ ടൈൻമെൻ്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു
മൂന്നാർ, കൊച്ചി . എഴുപുന്ന കൊല്ലം എന്നിവിടങ്ങളിലായിട്ടാണ് തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് ഈ ചിത്രം.ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണിത്.എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിനു വേണ്ടി സംവിധായകനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്.
വലിയ മുതൽ ഉയർന്ന സാങ്കേതികമികവോടെ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഇൻഡ്യയിലെ ഇതര ഭാഷകളിലും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞിരിക്കുന്നു.
ചിത്രം ആരംഭിക്കുന്ന സമയത്തു തന്നെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് വിറ്റുപോയതും ഇവിടെ ശ്രദ്ധേയമാണ്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിങ്, യുക്തി തരേജ , ദിനേശ് പ്രഭാകർ മാത്യുവർഗീസ്, അജിത് കോശി,അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
സംഗീതം – രവി ബസൂർ ഛായാഗ്രഹണം – ചന്ദുസെൽവരാജ്,എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറയ്കർ – സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ ,വാഴൂർ ജോസ്.