മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

','

' ); } ?>

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിന്‍ ഷാഹിര്‍, ഇന്ന് മരട് പൊലീസിന് മുൻപാകെ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. സൗബിൻ ഷാഹിറിനെ കൂടാതെ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരും പോലീസിന് മുൻപാകെ ഹാജരാകും. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ടായിരുന്നു.

സിനിമയില്‍ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാക്കുനല്‍കി ഏഴുകോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ക്കെതിരായ കേസ്. നിർമ്മാതാക്കൾ ചെയ്ത കുറ്റകൃത്യത്തിന് തെളിവുകളുണ്ടെന്നും, സിനിമയുടെ ലാഭം എങ്ങനെ ചെലവഴിച്ചുവെന്ന് അറിയണമെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. നിർമ്മാതാകകളുടെ ഹർജി എതിർത്ത് പരാതിക്കാരൻ സിറാജ് വലിയതുറയും കോടതിയെ സമീപിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്നും, പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും സിറാജ് വാദിച്ചിരുന്നു. എന്നാൽ കോടതി പ്രതികൾക്ക് ഉപാധികളോടെയുള്ള ജാമ്യം അനുവദിക്കുകയായിരുന്നു.