
മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ‘ലളിതം സുന്ദര’ത്തിന്റെ ഷൂട്ട് വീണ്ടും ആരംഭിച്ചു. കൊവിഡ് വ്യാപനം കാരണം ഫെബ്രുവരി പകുതിയോടെ ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് അണിയറ പ്രവര്‍ത്തകര്‍ വീണ്ടും ചിത്രീരണം പുനരാംഭിച്ചത്. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
‘അനിശ്ചിതത്വം കഴിയുന്നു. ആ കുടുംബം വീണ്ടും ഒത്തു ചേരുന്നു. ലളിതം സുന്ദരം തുടരുന്നു’ എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനും , മഞ്ജുവിന്റെ സഹോദരനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ജു ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കൊച്ചുമോന്‍ മഞ്ജു എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓരായിരം കിനാക്കള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രമോദ് മോഹനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി സുകുമാരനാണ് ഛായാഗ്രാഹകന്‍. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റര്‍ ലിജോ പോളാണ്. രഗുനാഥ് പലേരി, സറീനാ വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.