‘മൂത്തോന്’ ആശംസ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

','

' ); } ?>

നിവിന്‍ പോളി ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാവുന്ന ‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു ട്വിറ്ററില്‍ ഇട്ട കുറിപ്പിന് താഴെയായിരുന്നു ശ്രീകുമാര്‍ മേനോന്റെ കമന്റ്.

‘പ്രിയപ്പെട്ട ഗീതു, രാജീവ്, നിവിന്‍ പിന്നെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും. സിനിമ കാണാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു മഞ്ജു വാര്യരുടെ ട്വീറ്റ്.

‘ഈ മണിക്കൂറിലും സിനിമയെ പിന്തുണയ്ക്കുന്നു, വളരെ നല്ല കാര്യം’ ഇങ്ങനെയായിരുന്നു ശ്രീകുമാറിന്റെ ആദ്യ കമന്റ്. അതിനു പിന്നാലെ ഒരുപാട് പേര്‍ ശ്രീകുമാറിനെ വിമര്‍ശിക്കുകയും ചെയ്തു. ശേഷം മയപ്പെടുത്തിയ നിലപാടുമായി അദ്ദേഹം വീണ്ടും എത്തി. ‘ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്’ ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. മഞ്ജുവിനെ സംവിധായകന്‍ ട്രോളിയതാണെന്നും ഒടിയനു വേണ്ടി മഞ്ജു ചെയ്ത പ്രവര്‍ത്തികള്‍ മറക്കരുതെന്നും പറഞ്ഞ് ആരാധകരും രംഗത്ത് എത്തി. എന്നാല്‍ പിന്നീട് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തു നിന്ന് കൂടുതല്‍ പ്രതികരണങ്ങളുണ്ടായില്ല.

ഒടിയന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളില്‍ മഞ്ജു യാതൊരുവിധ പ്രതികരണം നടത്തിയില്ലെന്നും തന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ഒപ്പം നിന്നില്ലായെന്നും പറഞ്ഞ് ശ്രീകുമാര്‍ മേനോന്‍ മുന്‍പ് മഞ്ജുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.