“ഈ ചിത്രത്തെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു, ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണ്”; ബൈസണിനെ പ്രശംസിച്ച് മണിരത്നം

','

' ); } ?>

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ “ബൈസണെ” പ്രശംസിച്ച് സംവിധായകൻ മണിരത്നം. ‘ബൈസൺ സിനിമ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു, ഒരുപാട് ഇഷ്ടമായെന്നും, മാരി സെൽവരാജാണ് യഥാർത്ഥ ബൈസണെന്നും’ മണി രത്നം പറഞ്ഞു.
കൂടാതെ ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണി രത്നത്തിന്റെ സന്ദേശം മാരി സെൽവരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ധ്രുവ് വിക്രം നായകനായി എത്തിയ മാരി സെൽവരാജ് ചിത്രം ‘ബൈസൺ ‘ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ മണി രത്‌നം. മണി രത്നത്തിന്റെ സന്ദേശം മാരി സെൽവരാജ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ബൈസൺ സിനിമ കണ്ടു, താങ്കളുടെ സിനിമയിൽ അഭിമാനിക്കുന്നു, ഒരുപാട് ഇഷ്ടമായെന്നും, മാരി സെൽവരാജാണ് യഥാർത്ഥ ബൈസണെന്നും’ പറഞ്ഞ മണി രത്‌നം, ഇത്തരം ശബ്ദങ്ങൾ ഇവിടെ ഉണ്ടാവേണ്ടത് പ്രധാനപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.

മാരി സെൽവരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ബൈസൺ’. ഒരു സ്പോർട്സ് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. മലയാളത്തില്‍ നിന്ന് രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്. ദീപാവലി റിലീസായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് മാത്രം 5.67 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തിൽ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.

അനുപമ പരമേശ്വരനാണ് ബൈസണിൽ നായികയായി എത്തിയത്. കൂടാതെ മലയാളത്തിൽ നിന്നും രജിഷ വിജയൻ, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാതി അതിക്രമങ്ങളെയും അനീതിയെയും കബഡി മത്സരത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന സിനിമ തിരുനൽവേലിയിൽ ഉണ്ടായ യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കിയാണ് ബൈസൺ ഒരുക്കിയിരിക്കുന്നത്. ദേശീയ കബഡി താരവും അർജുന അവാർഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്.