മണികണ്ഠന് കുഞ്ഞ് പിറന്നു…ബാലനാടാ

','

' ); } ?>

കമ്മട്ടിപ്പാടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ മണികണ്ഠന്‍ ആര്‍ ആചാരി എന്ന നടന്‍ അച്ഛനായി താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്. അഞ്ജലിയാണ് ഭാര്യ. മികച്ച സ്വഭാവനടനുള്ള 2016ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ നേടി. ബാലേട്ടന്‍ എന്ന കഥാപാത്രം അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാനസര്‍ക്കാരിന്റെ 2017ലെ പുരസ്‌കാരം ലഭിച്ചത്. കമ്മട്ടിപ്പാടത്തിലെ തന്നെ വിനായകന് ആയിരുന്നു മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. എറണാകുളം ജില്ലയിലെ. തൃപ്പൂണിത്തുറയിലാണ് സ്വദേശം. മണികണ്ഠന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

നമസ്‌കാരം…
എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….
ഞാന്‍ അഛനായ വിവരം സന്തോഷത്തോടെ അറിയിക്കട്ടെ….
നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….