
രജനീകാന്ത് ചിത്രം പേട്ടയിലെ അഭിനയത്തിലൂടെ തമിഴകത്തും ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. ഇപ്പോള്‍ വീണ്ടും തമിഴില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരം. സീനു രാമസാമിയുടെ സംവിധാനത്തില്‍ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമായ മാമനിതനിലാണ് മണികണ്ഠനും അഭിനയിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ നിര്‍മ്മിക്കുന്ന ചിത്രത്തിനായി യുവാനും പിതാവ് ഇളയരാജയും സംഗീതമൊരുക്കും. തെന്‍മേര്‍ക്ക് പരുവക്കാറ്റ്, ധര്‍മദുരൈ, ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ഇദം പൊരുള്‍ എവള്‍ എന്നീ ചിത്രങ്ങളിലും വിജയ് സേതുപതിയും സീനു രാമസാമിയും ഒന്നിച്ചിട്ടുണ്ട്.