മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന കുട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍ വിജയമാണ് നേടിയത്. ചിത്രത്തില്‍ ശോഭനയുടെ ഗംഗ എന്ന കഥാപാത്രം അതിഭംഗീരമാക്കിയ നാഗവല്ലിയെ 25 വര്‍ഷം പിന്നിട്ടിട്ടും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്.
നാഗവല്ലിയെന്ന പേരിനൊപ്പം മലയാളികളുടെ മനസില്‍ ആ രൂപം പതിയുന്നത് തെക്കിനിയിലെ ഇരുണ്ട കോണിലെ മാറാല പിടിച്ച ചിത്രത്തില്‍ നിന്നായിരുന്നു. എന്നാല്‍ ആ ചിത്രം ആരുടേതാണെന്ന സംശയം പലരുടേയും മനസില്‍ ഒതുങ്ങി.
എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരവുമായി സംവിധായകന്‍ ഫാസില്‍ തന്നെ രംഗത്തെത്തി. കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്തപ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ ഭാവനയില്‍ നിന്നും വരച്ചുകൊണ്ടുവന്ന ചിത്രമാണ് നാഗവല്ലിയുടേതെന്നും അതിനൊരു മോഡലൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഫാസില്‍ പറയുന്നത്. ആ ചിത്രം വരച്ച ആര്‍ട്ട് ഡയറക്ടറുടെ പേരും ഓര്‍മയിലേക്ക് എത്തുന്നില്ലെന്നും ഏതായാലും അദ്ദേഹം വരച്ചുകൊണ്ടുവന്ന ചിത്രം തന്റെ മനസിലുണ്ടായിരുന്ന അതേ നാഗവല്ലി തന്നെയായിരുന്നെന്നും ഫാസില്‍ പറയുന്നു.