
മണിരത്‌നം,ജയേന്ദ്ര എന്നിവരുടെ പ്രൊഡക്ഷനില്‍ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. 9 വികാരങ്ങളും 9 കഥകളുമായാണ് ‘നവരസ’ എന്ന ചിത്രം എത്തുന്നത്.നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരില്‍ എത്തുക.
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് തമിഴ് സിനിമാ വ്യവസായത്തെ ‘സപ്പോര്‍ട്ട്’ ചെയ്യുക എന്നതാണ് ചിത്രം ഒരുക്കുന്നതിന്റെ ലക്ഷ്യം.സംവിധായകരായ ഗൗതം മേനോന്‍, കെ വി ആനന്ദ്, ബിജോയ് നമ്പ്യാര്‍,കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍ , പൊന്റാം , ഹലിത ഷമീം,രതീന്ദ്രന്‍ പ്രസാദ്,നടന്‍ അരവിന്ദ് സ്വാമി എന്നിവര്‍ ചേര്‍ന്നാണ് ‘നവരസ’ തയ്യാറാക്കുന്നത്. അരവിന്ദ് സ്വാമിയും സംവിധായകനാവുന്നു എന്നാണു ശ്രദ്ധേയമായ മറ്റൊരു കാര്യം.നടി പാര്‍വതിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.