മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. മാഹി വി രാഘവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ അണിയറ പ്രവര്ത്തനങ്ങള്പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.സംവിധായകന് ഫേസ്ബുക്ക് പേജില്‍ കുറിച്ച കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മഹി വി രാഘവിന്റെ ഫേസ്ബുക്ക് കുറിപ്പ്
390 ല്‍പ്പരം ചിത്രങ്ങള്‍, മൂന്ന് നാഷണല്‍ അവാര്‍ഡുകള്‍, പുതുമുഖ സംവിധായകര്‍ക്കൊപ്പം 60 ല്‍ കൂടുതല്‍ ചിത്രങ്ങള്‍. ഇതിനെല്ലാം പുറമേ മികച്ച മാര്‍ഗ്ഗദര്‍ശ്ശിയും നല്ലൊരു മനുഷ്യനും. ഇനിയൊന്നും പുതുതായി തെളിയിക്കാനില്ലാത്ത ആളാണ് അദ്ദേഹം.അതിഥികളെ വരവേറ്റ് ആദരിക്കുന്നത് ഞങ്ങളുടെ സംസ്കാരമാണ്. എങ്കിലും നടന് എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ഉയര്‍ന്നില്ലെങ്കില്‍ വിമര്‍ശനമുന്നയിക്കാവുന്നതാണ്. പക്ഷേ ഈ കഥാപാത്രത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്ക്കാകില്ലെന്നതാണ് ഞാന്‍ മനസിലാക്കിയ യാഥാര്‍ത്ഥ്യം.തെലുങ്കില്‍ തയ്യാറാക്കിയ സ്ക്രിപ്റ്റില്‍ ഓരോ വാക്കുകളുടെയും അര്‍ത്ഥം മനസ്സിലാക്കി സ്വന്തം ഭാഷയിലേക്ക് മാറ്റി സെറ്റില്‍ തന്നെ അത് ഭാവപൂര്‍ണതയോടെ അവതരിപ്പിച്ചു. ഓരോ സംഭാഷണങ്ങളും ആധികാരികമാക്കാന്‍ സ്വയം ഡബ് ചെയ്യുകയും അതിനെ കൂടുതല്‍ മികച്ചതാക്കാന്‍ വീണ്ടും ഡബ് ചെയ്യുകയും ചെയ്ത നടന്. നമ്മുടെ ഭാഷയും സംസ്കാരവും, സിനിമകളും അത്രമേല്‍ ഇഷ്ടപ്പെടുന്ന വ്യക്തി.ശരിക്കും വിസ്മയകരമാണ് മമ്മൂട്ടി. അദ്ദേഹത്തോടൊപ്പമുള്ള ഈ വിസ്മയകരമായ യാത്രയ്ക്ക് എന്നും നന്ദിയുള്ളവനായിരിക്കും. മഹി വി രാഘവ്’.