‘അമീറി’ന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും

','

' ); } ?>

മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീറിന്റെ ചിത്രീകരണം ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കും. 40 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ദുബായ് ആണ്.ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അമീര്‍.

സിനിമയുടെ ചിത്രീകരണത്തിനായി നാല് മാസമാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അധോലോക നായകനായാകും മമ്മൂട്ടി എത്തുക. മലയാളത്തില്‍ നിന്നും കൂടാതെ അന്യഭാഷയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ എത്തിയേക്കും. ആന്റോ ജോസഫും ഇച്ചായീസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.