പ്രേക്ഷകരെ വിസ്മയിപ്പിക്കാനൊരുങ്ങി മെഗാസ്റ്റാര്‍ മമ്മൂട്ടി. സോഹന്‍ സീനു ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുള്ളന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുക.പി.വി ഷാജി കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്യുന്നത്.
സസ്‌പെന്‍സും ചിരിയും സെന്റിമെന്‍സും ആക്ഷനും പ്രണയവുമെല്ലാം ചേര്‍ന്ന കഥാപാത്രമാകും ചിത്രത്തിലെ കുള്ളന്‍ എന്നാണ് വിവരം.ചിത്രത്തില്‍ മമ്മൂട്ടിക്ക് മൂന്ന് ഗെറ്റപ്പുകളുണ്ടെന്നാണ് വിവരം.
നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഡബിള്‍സ് എന്ന സിനിമ സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്. പുത്തന്‍പണം എന്ന മമ്മൂട്ടി സിനിമയില്‍ പി വി ഷാജികുമാര്‍ സംഭാഷണം എഴുതിയിരുന്നു. തമിഴിലെ പ്രശസ്ത ബാനറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷമാണ് ആരംഭിക്കുക. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായതായും വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നു അണിയറപ്രവര്‍ത്തകര്‍ പറയുന്നു.